ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന മുഴുവന്‍ മദ്യവില്പന ശാലയും നീക്കം ചെയ്യാന്‍ സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. കേന്ദ്രഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. മദ്യപിച്ച് വാഹനമോടിക്കുന്നതിലൂടെ അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.